മലപ്പുറം ജില്ലയില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു.
പെരുമ്പടപ്പ് ബ്ലോക്കില അഞ്ച് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 20 നും 35 നും മധ്യേ
2022 നവംബര്‍ ഒന്നിന് 35 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ "പെരുമ്പടപ്പ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ 2022 നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം "ലഭ്യമാക്കണം.
ഫോണ്‍: 0483 – 2733470.
No comments:
Post a Comment