Monday, 14 November 2022

ജെൽ ജീവൻ പദ്ധതി മുഖേന ജോലിയ്ക്ക് അവസരം

 

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം.

യോഗ്യത

എതെങ്കിലും വിഷയത്തിൽ ബിരുദം ,പി ജി ഡി സി എ , ഒരു വർഷത്തെ പ്രവൃത്തി പരിചയം.


യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022നവംബർ 16 തീയതി രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ

യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം "കേരള ജല അതോറിറ്റിയുടെ, നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ" നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ്.

No comments:

Post a Comment