Tuesday, 1 November 2022

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 
സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


14നും 20നും ഇടയിൽ പ്രായമുള്ള പതിനൊന്ന് കായികതാരങ്ങൾക്കായിരിക്കും സ്കോളർഷിപ്പ് നൽകുക.

 അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം.

ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും.

അപേക്ഷകർ കായിക നേട്ടം തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം "സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം - 1 "എന്ന വിലാസത്തിൽ നവംബർ 20 മുമ്പ് അപേക്ഷ സമർപ്പിക്കണം.

വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in

No comments:

Post a Comment