Wednesday, 21 September 2022

ശബരിമലയിൽ ജോലിയ്ക്ക് അവസരം


കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച്ശ ബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളളഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 

പ്രായപരിധി 

18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം .

ആവിശ്യമായ രേഖകൾ 

  • ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ
  • ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കു ന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്.
  •  വയസ്സ്
  • മതം  എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 
  • ആധാർ കാർഡിന്റെ പകർപ്പ് 
  • മൊബൈൽ ഫോൺ നമ്പർ 
  • മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് 
  • കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
  • പൂർണമായ മേൽവിലാസം  

ഈ ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരി ച്ചിട്ടുളള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2022 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് ചീഫ് എഞ്ചിനീയർ , തിരുവിതാംകൂർ ദേവസ്വം ബോർഡ് , നന്തൻകോട് , തിരുവനന്തപുരം -695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ് . 

അപേക്ഷയോടൊപ്പം പോലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ് .



No comments:

Post a Comment