Thursday, 1 September 2022

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ ഒഴിവ്

ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് തസ്തികകൾ 

 വാർഡ് അറ്റൻഡന്റ് 

ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്

ലൈബ്രറി ക്ലാർക്ക്

ലൈബ്രറി ക്ലാർക്ക്

മെഡിക്കൽ റെക്കോഡ് ക്ലാർക്ക്

നീഡിൽ വുമൺ

തസ്തികയുടെ പേര് : വാർഡ് അറ്റൻഡന്റ് 

ഒഴിവുകളുടെ എണ്ണം : പുരുഷൻ -56 , വനിത -37 

യോഗ്യത : മെട്രിക്കുലേഷനും ഹോസ്പിറ്റൽ വാർഡുകളിൽ പ്രവർത്തനപരിചയവും.

മെന്റൽ ഹോസ്പിറ്റലിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി : 25 വയസ്സ് (ഇളവുകൾ ബാധകം).

ശമ്പളം : 18,000 – 56,900 രൂപ.

തസ്തികയുടെ പേര് : ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്

ഒക്യുപേഷണൽ യോഗ്യത തെറാപ്പിയിൽ ബാച്ചിലർ ബിരുദവും ആശുപത്രി / ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.

അല്ലെങ്കിൽ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ് വിജയവും ഒക്യുപ്പേഷണൽ തെറാപിയിൽ ദ്വിവത്സര ഡിപ്ലോമയും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ആശുപത്രിയിൽ മൂന്നുവർഷത്തെ പ്രവർത്തനപരിചയവും.

പ്രായപരിധി : 33 വയസ്സ്.

ശമ്പളം : 35,400 – 1,12,400 രൂപ.

തസ്തികയുടെ പേര് : ലൈബ്രറി ക്ലാർക്ക്

യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റും.

പ്രായം :18-27 വയസ്സ്

ശമ്പളം : 19,900-63,200 രൂപ

തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ക്ലാർക്ക്

യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും കംപ്യൂട്ടർ പ്രാവീണ്യവും.

പ്രായം :18-27 വയസ്സ്

ശമ്പളം : 19,900-63,200 രൂപ

തസ്തികയുടെ പേര് : നീഡിൽ വുമൺ

യോഗ്യത : പത്താം ക്ലാസ് വിജയവും എംബ്രോയ്ഡറി ആൻഡ് നീഡിൽ വർക്ക് ട്രേഡിൽ ഐ.ടി.ഐ. വിജയവും ഒരുവർഷത്തെ പ്രവർത്തനപരിചയവും.

പ്രായപരിധി : 30 വയസ്സ്.

ശമ്പളം : 19900-63,200 രൂപ

അപേക്ഷാഫീസ് :

ജനറൽ , ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി , എസ്ടി , ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ് (പുറമെ ട്രാൻസാക്ഷണൽ ചാർജും).

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022സെപ്റ്റംബർ 30 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment