Wednesday, 28 September 2022

എട്ടാം ക്ലാസ്സ് വിജയിച്ചവർക്ക് അവസരം



നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു. 

യോഗ്യത 

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.

പ്രായപരിധി : 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. 

വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം. 

ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് എത്തേണ്ടതാണ്.

ഫോണ്‍: 8078527434

No comments:

Post a Comment