Thursday, 4 August 2022

വനിതാ ശിശു വകുപ്പ് മുഖേന ജോലി നേടാം


കോട്ടയം : വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത 

മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്‌പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

പ്രായപരിധി 40 വയസ്. 

കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 

അപേക്ഷ അയക്കേണ്ട വിലാസം 

"ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം "

അപേക്ഷ അയക്കേണ്ട വിലാസം ഓഗസ്റ്റ് 10 നകം നല്‍കണം.

 വിശദവിവരത്തിന് ഫോണ്‍: 0481 2961272

No comments:

Post a Comment