മലപ്പുറം തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോം പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ - തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയും.
സ്റ്റാഫ് നഴ്‌സ് ജനറല്‍ നഴ്‌സിങും/ജെ.പി.എച്ച്.എന്‍ കോഴ്‌സും പാസായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 0494 2699050

No comments:
Post a Comment