കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം, പീഡന കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂര്‍ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു.
യോഗ്യത
അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് അപേക്ഷ സമർപ്പിക്കാം.
വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്.
ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
No comments:
Post a Comment