Wednesday, 17 August 2022

അക്വേറിയം കീപ്പര്‍ തസ്തികയിൽ നിയമനം



വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. 

യോഗ്യത 

പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഹയര്‍ സെക്കണ്ടറി (സയന്‍സ്), വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. 


ഫോണ്‍: 04936 293214, 9605278547

No comments:

Post a Comment