Wednesday, 31 August 2022

ഒരു വർഷ കാലാവധിയിൽ വനഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം



കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു. 

യോഗ്യത: 

ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം, വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയം. 

ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. 

ശമ്പളം: 19,000/- രൂപ

പ്രായപരിധി :36 വയസ്

[പട്ടികജാതി – പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും]. 

താൽപര്യമുള്ളവർ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.


No comments:

Post a Comment