Saturday, 16 July 2022

പട്ടികജാതി പട്ടികവർഗവിഭാഗത്തിലെ യുവതിയുവാക്കൾക്ക് അവസരം




കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയർ,ഓവർസീസ് നിയമത്തിന് അർഹരായ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത 


സിവിൽ എഞ്ചിനീയറിംഗ് ബി.ടെക്,ഡിപ്ലോമ,ഐടിഐ  

പ്രായപരിധി - 21 - 35 

ജില്ലാ തലത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

അപേക്ഷ,ജാതി,വിദ്യാഭ്യസ യോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2022  ജൂലൈ 23 വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

 ፨ കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ ,ജില്ലാ പട്ടികവികസന ഓഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

സംശയനിവാരണത്തിനായി ബന്ധപെടേണ്ട നമ്പർ 

04936203824 

No comments:

Post a Comment