Friday, 24 June 2022

അഗ്നിപഥ് മുഖേന ഇന്ത്യൻ എയർഫോഴ്സ് അഗ്ന്നിവീർ വായു തസ്തികയിലേക്ക് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

 


 


3500 ഒഴിവുകളാണ് അഗ്നിവീർവായു തസ്തികയിലേക്ക് നിലവിൽ ഉള്ളത്.

താല്പര്യം ഉള്ള യോഗ്യരായ അവിവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം 

പ്രായപരിധി : 


1999 ഡിസംബർ 29 - നും 2005 ജൂൺ 29 - നും ജനിച്ചവരായിരിക്കണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 23 വയസ്സ് ആണ് 


വിദ്യാഭ്യാസ യോഗ്യത :

  • അപേക്ഷകന് ഒരു വിദ്യാഭസ്യ സ്ഥാപനത്തിൽ നിന്നും ഗണിതം,ഫിസിക്സ്,ഇംഗ്ലീഷ് എന്നിവ പഠിച്ചു +2 അല്ലെങ്കിൽ തത്തുല്യം പാസ് ആയിരിക്കണം.മൊത്തത്തിൽ 50 % മാർക്കും ഇംഗ്ലീഷിൽ 50 % മാർക്കും നേടിയിരിക്കണം.
  •  സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 50 % മാർക്കോടെ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.[ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഇല്ലായെങ്കിൽ പത്താം ക്ലാസ് /+2 ഇംഗ്ലീഷിൽ 50 %മാർക്ക് നേടിയിരിക്കണം].
  • രണ്ടു വർഷത്തെ വൊക്കേഷണൽ കോഴ്സ്അതിനോടൊപ്പം ഫിസിക്സ്,ഗണിതം പഠിച്ചിരിക്കണം.
  • ആകെ 50 % മാർക്കും ഇംഗ്ലീഷിൽ 50 %മാർക്കും നേടിയിരിക്കണം.


ശാരീരിക യോഗ്യതകൾ 

  • ഉയരം : 152 .5 cm 
  • നെഞ്ച് : മിനിമം 5 cm വികസിപ്പിക്കാൻ കഴിയണം 
  • തൂക്കം : ഉയരത്തിന് ആനുപാതികം ആയിരിക്കണം 
  • കേൾവി ശക്‌തി : സാധാരണമായ കേൾവി ശക്തി ഉണ്ടായിരിക്കണം 
  • പല്ല് : ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14  ഡെന്റൽ പോയിന്റുകളും ഉണ്ടായിരിക്കണം 
  • ആരോഗ്യം : ഉദ്യോഗാർത്ഥികൾക്ക് ശാരീരിക വൈകല്യം ഉണ്ടാവാതെ നല്ല ആരോഗ്യം ഉണ്ടായിരിക്കണം

 അപേക്ഷ ഫീസ് : 250 /- 

ശമ്പളം : 30000 - 40000 

അപേക്ഷ ആരംഭിച്ച തീയതി : 24 /06 /2022 

 അവസാന തീയതി : 05 /07 /2022 

ആവിശ്യമായ രേഖകൾ - 

  • ആധാർ കാർഡ് 
  • ഫോട്ടോ 
  • മൊബൈൽ നമ്പർ 
  • ഇമെയിൽ വിലാസം 

  • അപേക്ഷകന്റെ വിരലടയാളം 
  • അപേക്ഷകന്റെ ഒപ്പ്
  • രക്ഷിതാവിന്റെ ഒപ്പ് 
  •  SSLC സർട്ടിഫിക്കറ്റ്, +2 സർട്ടിഫിക്കറ്റ് /ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്/ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് അതിന്റെ  സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ  മതി).


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment